സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കുളത്തിൽ കാൽവഴുതി വീണ് വിദ്യാർഥി മരിച്ചു; സംഭവം കോട്ടയത്ത്‌

New Update

publive-image

Advertisment

കോട്ടയം: സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കുളത്തിൽ കാൽ വഴുതിവീണു വിദ്യാർഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രന്റെ മകൻ അരവിന്ദ് (19) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

കൂട്ടുകാരുമൊത്ത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

Advertisment