/sathyam/media/post_attachments/BPXBVOIkp0IuBZElACAX.jpg)
ഇടുക്കി ഡാം തുറന്നു; ആദ്യം തുറക്കുന്ന മൂന്നാമത്തെ ഷട്ടറിലൂടെ ജലം പുറത്തേക്ക്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറക്കുന്നത്. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഡാമിന്റെ ഷട്ടര്‍ തുറക്കുകയായിരുന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്.