തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിൻ്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.
ജി.എസ്. ഐ യുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിർബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിർദേശം നൽകിയിട്ടുണ്ട്. നദിക്കരയോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിർദേശിച്ചു.
ഒക്ടോബർ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും വേണം. അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്.
പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ […]
യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]
കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]
പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]
കൈവ്: കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]
ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം. തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി […]
കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് തങ്ങളുടെ ആഗോള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക വീണ്ടും പുറത്തിറക്കുന്നത് ആഘോഷിക്കാനായി ചലച്ചിത്ര താരം കീർത്തി സുരേഷ് അഭിനയിക്കുന്ന ഒരു പുതിയ ടെലിവിഷൻ പരസ്യ ക്യാംപെയ്‌ൻ ആരംഭിക്കുന്നു. ചന്ദ്രികയുടെ ബ്രാൻഡ് അംബാസഡറായ കീർത്തി സുരേഷുമായുള്ള സഹകരണം ആരംഭിച്ചതായി സമീപകാലത്ത് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ ടെലിവിഷൻ പരസ്യം ആയിരിക്കും ഇത്.
പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ മുതിര്‍ന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര, ഒളിംപ്യന്‍ ഗോപി തോന്നക്കല്‍, ഒളിംപ്യന്‍ ഒ പി ജയ്ഷ, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാര്‍, ജി സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കടേശ്വരന്‍, ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഐപിഎസ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, ഫെഡറല്‍ ബാങ്ക് സിഎംഒ […]