അടൂരില്‍ സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍

New Update

publive-image

Advertisment

പത്തനംതിട്ട: അടൂരില്‍ സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്.

പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിന്‍ ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും, മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment