പ്രഫഷനൽ കോളജുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 23 വരെ അവധി; വെള്ളിയാഴ്ചവരെ കൈറ്റ് വിക്ടേഴ്സിൽ ക്ലാസുകൾ ഉണ്ടാകില്ല

New Update

publive-image

Advertisment

തിരുവനന്തപുരം: എൻജിനീയറിങ്, പോളിടെക്നിക് കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രഫഷനൽ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 23 വരെ അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 21, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും സർവകലാശാലകൾ മാറ്റി വയ്ക്കണം. നിലവിൽ നടക്കുന്ന പ്രവേശന നടപടികൾ തുടരാം. വെള്ളിയാഴ്ചവരെ കൈറ്റ് വിക്ടേഴ്സിൽ ക്ലാസുകൾ ഉണ്ടാകില്ല.

Advertisment