ഹരിപ്പാട് ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ

New Update

publive-image

ഹരിപ്പാട്: ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹൻ (22) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അരുണിന്റെ ബന്ധുവായ പാലപ്പറമ്പിൽ കോളനിയിൽ രതീഷിന്റെ മാതാവിന്റെ പേരിലുള്ള സ്കൂട്ടറാണ് കത്തിച്ചത്.

Advertisment

അരുൺ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇത് ഉപയോഗിക്കരുതെന്ന് രതീഷ് അരുണിന്റെ വീട്ടിലെത്തി ഉപദേശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി വാഹനം കത്തിച്ചത്. രതീഷിന് നേരെ കുരുമുളക് സ്പ്രേ അടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

Advertisment