/sathyam/media/post_attachments/pdz0cEYJxyJbCCaGvfJM.jpg)
തിരുവനന്തപുരം: ഓൺലൈൻ വഴി സഹപാഠികളെയും അധ്യാപികമാരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർഥി സൈബർ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും ലഭിച്ച പരാതികളിൽ റജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാർഥിയെ സൈബർ പൊലീസ് കണ്ടത്തിയത്.
കനേഡിയൻ ഡേറ്റിങ് സൈറ്റാണു വിദ്യാർഥി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിങ് പങ്കാളികൾക്കു തന്റെ സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്തു ഫോൺ നമ്പർ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു. ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണു വിദ്യാർഥി ഇതിനായി ഉപയോഗിച്ചത്.