Advertisment

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ പ്രവാസി വനിത അനിത പുല്ലായിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു ! ചോദ്യം ചെയ്യല്‍ ഓണ്‍ലൈനായി ! ഇറ്റലിയിലായതിനാല്‍ ഉടന്‍ നാട്ടിലേക്ക് വരാനാകില്ലെന്ന് അനിത പുല്ലായില്‍. മോന്‍സണ്‍ തട്ടിപ്പുകാരനായിരുന്നെന്ന് അറിഞ്ഞില്ലെന്ന് അനിത ! തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞത് തെറ്റിപ്പിരിഞ്ഞശേഷം മാത്രം. അനിതയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം. നേരിട്ടു ഹാജരാകാനും നിര്‍ദേശം

New Update

publive-image

Advertisment

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ പ്രവാസി വനിത അനിത പുല്ലായിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഓണ്‍ലൈനായാണ് ഇപ്പോള്‍ ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് മൊഴിയെടുത്തത്.

എന്നാല്‍ അനിത പറഞ്ഞ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അനിതയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇറ്റലിയിലായതിനാല്‍ ഉടന്‍ നേരിട്ടെത്താനാകില്ലെന്ന് അനിത അന്വേഷണ സംഘത്തെ അറിയിച്ചത്.

മോന്‍സണുമായി ബന്ധമുണ്ടായിരുന്ന കാലത്ത് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് അനിതയുടെ നിലപാട്. പിന്നീട് ചില കാര്യങ്ങളില്‍ ാേന്‍സണുമായി തെറ്റി. ഇതിനു ശേഷമാണ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞതെന്നും അനിത ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

എന്നാല്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. അനിതയെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മോന്‍സണുമായി അനിത പുല്ലായിലിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇരുവരും തമ്മില്‍ ബിസിനസ് ബന്ധമുണ്ടായിരുന്നെന്നും പോലീസ് സംശയിക്കുന്നുണ്ട്.

NEWS
Advertisment