ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ പരിഗണിക്കുന്നത് തടഞ്ഞ് സുപ്രീംകോടതി; ഹൈക്കോടതി വിധിക്ക് സ്റ്റേ; സർക്കാരിന് തിരിച്ചടി

New Update

publive-image

ന്യൂഡൽഹി: സ്വർണക്കടത്തുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എ‌തിരായ നീക്കത്തിൽ സർക്കാരിന് തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതിക്ക് സുപ്രീംകോടതി സ്റ്റേ. ഹൈക്കോടതി വിചാരണക്കോടതിക്ക് നൽകിയ അനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

Advertisment

ഇഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ ഓർഡർ നൽകിയത്. കേസ് വിശദമായ വാദം കേൾക്കാനായി സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി മൂന്നാം വാരം ഈ കേസ് വീണ്ടും കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മേൽ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിയെ കേരള ഹൈക്കോടതിക്ക് അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇഡി ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്.

Advertisment