വിതുര മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍; 16 വീടുകള്‍ക്ക് നാശനഷ്ടം; ഒരുവീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു; ആളുകളെ മാറ്റി

New Update

publive-image

തിരുവനന്തപുരം: വിതുര മീനാങ്കല്‍ പന്നിക്കുഴിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പതിനഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പേപ്പാറ വനമേഖലയില്‍ ഉച്ചമുതലുണ്ടായ കനത്ത മഴയാണ് വെള്ളപ്പാച്ചിലിന് കാരണം. വനപ്രദേശത്ത് നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്താല്‍ തോട് കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്കും ജനവാസമേഖലയിലേക്കും കയറി ഒഴുകുകയായിരുന്നു.

Advertisment

പന്നിക്കുഴിയില്‍ അജിതകുമാരിയുടെ വീടാണ് തകര്‍ന്നത്. ആളപായമൊന്നും ഇല്ല. പ്രദേശവാസികളെ സമീപത്തെ ഒരു ട്രൈബല്‍ സ്‌കൂളിലേക്ക് മാറ്റുകയാണ്. ഇന്നലെ തന്നെ കുറേപ്പേരെ മാറ്റി താമസിപ്പിച്ചിരുന്നു. വെള്ളം ഇപ്പോള്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. വനമേഖലയില്‍ മഴ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളം ഉയരുന്നത് കണ്ട് ഉടന്‍ തന്നെ നാട്ടുകാരെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവായി.

Advertisment