04
Saturday December 2021
കേരളം

കോവിഡ് അനാഥരാക്കിയ സഹോദരിമാര്‍ക്ക് ആശ്രയമായി ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍; 35 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലീടില്‍ ചടങ്ങ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, October 21, 2021

കോട്ടയം: അനാഥത്വത്തിന്റെ വേദനയില്‍ നീറുന്ന അവര്‍ക്ക് തണലായി ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍. വീടെന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവച്ച് ബാബുവിന്റെയും ജോളിയുടെയും പെണ്‍മക്കള്‍. ഇവര്‍ക്കുള്ള വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ ഇന്നലെ കുറുപ്പന്തറയില്‍ നിര്‍വഹിച്ചു. 35 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന വീട് ബാബു ചാഴികാടന്റെ 31ാം ചരമവാര്‍ഷിക ദിനമായ അടുത്ത മേയ് 15 ന് മുന്‍പ് പൂര്‍ത്തിയാക്കി താക്കോല്‍ ദാനവും ഗൃഹപ്രവേശനവും നടത്താനാണ് പദ്ധതി.

കോവിഡ് ബാധിച്ചു മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ നാലു പെണ്‍കുട്ടികള്‍ക്കും അവരുടെ ഭിന്നശേഷിക്കാരിയായ പിതൃസഹോദരിക്കും വീട് നിര്‍മിച്ചു കൊടുക്കുമെന്ന് ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ മേയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി വീടിന്റെ പണി തുടങ്ങുകയായിരുന്നു.

കുറുപ്പന്തറ കൊച്ചുപറമ്പില്‍ ബാബു (54) മേയ് രണ്ടിനാണു കോവിഡ് ബാധിച്ചു മരിച്ചത്. 11 ദിവസത്തിനു ശേഷം ഭാര്യ ജോളിയും (50) മരിച്ചു. ഇരുവരും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാലു പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്. മൂത്തമകള്‍ ചിഞ്ചു (25) ഫിസിയോ തെറപ്പിയും രണ്ടാമത്തെ മകള്‍ ദിയ ബാബു ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിയുമാണ്. മൂന്നാമത്തെ മകള്‍ അഞ്ജു (18) പ്ലസ്ടുവിനും നാലാമത്തെ മകള്‍ ബിയ (14) ഒന്‍പതാം ക്ലാസിലും പഠിക്കുന്നു. 10 സെന്റും വീടുമാണ് ഇവരുടെ ആകെ സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബി ഇവര്‍ക്കൊപ്പമാണു താമസം. ഭിന്നശേഷിക്കാരിയായ ഷൈബി എംജി സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. ഇവര്‍ക്കു കൂടി സൗകര്യപ്പെടുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം.

ബാബു ചാഴികാടന്റെ ചരമവാര്‍ഷിക ദിനമായ മേയ് 15നാണ് നാലു പെണ്‍കുട്ടികള്‍ അടക്കം അഞ്ചു പേരുടെ വേദന വാര്‍ത്തയാകുന്നത്. ബാബു ചാഴികാടന്റെ ചരമവാര്‍ഷിക ദിനമായ അന്നു ചേര്‍ന്ന ഫൗണ്ടെഷന്‍ യോഗത്തില്‍ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ചരമവാര്‍ഷിക ദിനത്തില്‍ വാര്‍ത്ത വന്നതും കുട്ടികളുടെ പിതാവിന്റെ പേര് ബാബു എന്ന് ആയതുമാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

കുട്ടികളുടെ പേരിലുള്ള 10 സെന്റ് സ്ഥലത്ത് രണ്ടു നിലയില്‍ 1800 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മിച്ചു നല്‍കുക. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിര്‍ണായകമായത് ഇവരുടെ അവസ്ഥയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ സഹായം തേടി മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എംപി എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയിരുന്നു.

തറക്കല്ലിടില്‍ കര്‍മ്മത്തില്‍ മണ്ണാറപ്പാറ സെയിന്റ് സേവ്യഴ്‌സ് പള്ളി വികാരി ഫാ. എബ്രഹാം കുപ്പപ്പുഴക്കല്‍, തോമസ് ചാഴികാടന്‍ എംപി, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. തോമസ് വലിയവീട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് താന്നിയ്ക്കപ്പാറ, ഫാ. ജോസഫ് തെരുവില്‍, ഫൗണ്ടേഷന്‍ സെക്രട്ടറി റോയ് മാത്യു, ട്രഷറര്‍ പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ കുര്യാസ് കുമ്പളകുഴി, സിറിയക് ചാഴികാടന്‍, ബാബു ചാഴികാടന്റെ കുടുംബാംഗങ്ങള്‍, ജോണി കണ്ടാരപ്പള്ളി , ഡോ ജോര്‍ജ് എബ്രഹാം, സീന കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു.

More News

പാലാ: നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര. 2012 ജനുവരി 12 മുതൽ പ്രവർത്തനം ആരംഭിച്ച റെയിൽവേ റിസർവേഷൻ കൗണ്ടർ, കോവിഡ് 19-ന്റെപശ്ചാത്തലത്തിൽ 2021 മാര്‍ച്ച്‌ മുതൽ പ്രവർത്തനം നിർത്തി വച്ചിരുന്നതാണ്. എന്നാൽ ഇത് മുഖാന്തരം പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഒക്ടോബർ നാലാം തീയതി കൂടിയ കൗൺസിൽ, റെയിൽവേ കൗണ്ടർ വീണ്ടും തുറക്കുന്നതിന് തീരുമാനിക്കുകയും, സതേൺ റെയിൽവേ റൈഡറുടെ അനുവാദത്തോടെ വീണ്ടും പ്രവർത്തന സജ്ജം ആക്കുകയുമാണ് […]

കുവൈറ്റ് സിറ്റി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ പുനീത് രാജ്കുമാറിന്റെ (അപ്പു) ജീവിതത്തെയും പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്നതിനായി ഭാരതീയ പ്രവാസി പരിഷത്ത് (ബിപിപി), കുവൈറ്റ് – കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന […]

കുവൈത്ത് സിറ്റി: കുവൈത്ത്കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2022 ജനുവരി 7 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് മത്സരം. ഇന്ത്യ -കുവൈത്ത് നയതന്ത്ര വാർഷികത്തിന്റെ ആഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ടൂർണ്ണമെന്റ് അഹമ്മദി ‘ഐസ്‍മാഷ് ബാഡ്‌മിന്റൺ’ കോർട്ടിലാണ് നടക്കുക. പ്രഫഷണൽ, ഇന്റർമീഡിയറ്റ്, ലോവർ, കെ എം സി സി ഇന്റെർണൽ എന്നീ കാറ്റഗറിയിലാണ് മത്സരം നടക്കുക. രജിസ്ട്രേഷന്  65023055, 94072055 […]

ജയ്‌സാല്‍മീര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ രോഹിതാഷ് ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഔട്ട്‌പോസ്റ്റ് സന്ദർശിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയില്‍ ബിഎസ്എഫ് നടത്തുന്ന രാത്രികാല പട്രോളിംഗ് അമിത് ഷാ നിരീക്ഷിക്കും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി സിഎപിഎഫിലേക്ക് നീട്ടുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. “എല്ലാ സിഎപിഎഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക […]

കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. തുടര്‍ന്ന്‌ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. […]

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാർ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളത്തിനു പുറമേ ഒഡീഷ, കർണാടക, തമിഴ്‌നാട്, മിസോറം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനുമാണ് കത്തയച്ചത്. കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഒരാള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രി, മറ്റേയാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചുമതലയില്‍ നിന്നും മാറി നിന്നിരുന്ന കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു മടങ്ങിവന്നതിനേപ്പറ്റി ‘മാതൃഭൂമി ന്യൂസ് ‘ വെള്ളിയാഴ്ച (ഡിസംബര്‍ 3, 2021) രാത്രി എട്ടു മണിക്കു നടത്തിയ ‘സൂപ്പര്‍ പ്രൈം ടൈം’ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിലേയ്ക്ക് കടന്നു ചെല്ലുന്നതായിരുന്നു. സൂഷ്മമായ നിരീക്ഷണത്തിലൂടെ എന്‍.എം […]

കാഞ്ഞിരമറ്റം: കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് 72 നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ. ഭാര്യ: ലിസി വർഗീസ് പെരുമ്പളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: മേരി, വിജിൽ വർഗീസ്. മരുമകൻ: ഷൈജു പൊല്ലയിൽ.

വടക്കന്‍ കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വടുത്ത വേനലിനെത്തുടര്‍ന്ന് ചൂട് 109 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈപ്പര്‍തേര്‍മിയയും നിര്‍ജ്ജലീകരണവും ബാധിച്ചാണ് ദമ്പതികളും കുഞ്ഞും മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോനാഥന്‍ ഗെറിഷ് (45), ഭാര്യ എല്ലെന്‍ ചുങ് (31), അവരുടെ മകള്‍ മിജു എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജ്ജലീകരണം ബാധിച്ച് മരണപ്പെട്ടത്. സിയറ നാഷണല്‍ ഫോറസ്റ്റ് ഭാഗത്താണ് കുടുംഹം ഹൈക്കിംഗ് ട്രയല്‍ നടത്തിയത്. […]

error: Content is protected !!