കെപിസിസി ഭാരവാഹിക പട്ടിക ഉടന്‍; ഒമ്പത് മണിക്ക് മുമ്പ് എഐസിസി പ്രഖ്യാപനം നടത്തിയേക്കും; പട്ടികയില്‍ 51 പേര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹിക പട്ടിക ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഒമ്പത് മണിക്ക് മുമ്പ് എഐസിസി പ്രഖ്യാപനം നടത്തും. ജനറല്‍ സെക്രട്ടറിമാരെയും നിര്‍വാഹക സമതിയംഗങ്ങളെയുമാകും പ്രഖ്യാപിക്കുക. പ്രസിഡന്റ് ഉള്‍പ്പെടെ ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച ഭാരവാഹികള്‍ ഉള്‍പ്പെടെ 51 പേര്‍ പട്ടികയിലുണ്ടാകും.

പട്ടിക അന്തിമ അംഗീകാരത്തിനായി എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൈമാറിയിരുന്നു. പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പല സീനിയര്‍ നേതാക്കളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 5 വനിതകള്‍, പട്ടിക വിഭാഗത്തില്‍ നിന്നും അഞ്ചുപേര്‍ എന്നിവരും ഭാരവാഹികളാണ്. യുവാക്കളും പുതുമുഖങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Advertisment