'ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം'; മുല്ലപ്പെരിയാര്‍ ഡാം പൊളിക്കണമെന്ന് പൃഥിരാജും

New Update

publive-image

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു താരത്തിന്റെ പ്രതികരണം.

Advertisment

https://www.facebook.com/PrithvirajSukumaran/posts/451747752984450

''വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി''. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

prithviraj sukumaran
Advertisment