New Update
Advertisment
'നോൻ ഹലാൽ' ഹോട്ടൽ സംരംഭക തുഷാര അജിത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിഷയം പന്നിയായതു കൊണ്ട് ചിലര്‍ ഇതിനെതിരെ രംഗത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവുമാണ്. താലിബാൻ കടന്നുവരുന്ന പല വഴികളിൽ ഒന്നു മാത്രമാണിത്. ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പ്രാകൃത നടപടി. 'ഭക്ഷണസ്വാതന്ത്ര്യസമരസേനാനികൾ' ഒന്നുംതന്നെ വിഷയം പന്നിയായതുകൊണ്ട് മിണ്ടുമെന്ന പ്രതീക്ഷയില്ല.