/sathyam/media/post_attachments/yDpvlOgnhIz4Z1ayDKmc.jpg)
മലപ്പുറം: കൊണ്ടോട്ടി പീഡനശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത് ദാസ് പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്പി വ്യക്തമാക്കി.
പ്രതി പത്താം ക്ലാസ് വിദ്യാര്‍ഥിയാണെന്നും ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 15 വയസ്സുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാമ്പ്യനുമാണ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15-കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു.
യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരുക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ല. പ്രതിയുടെ വസ്ത്രത്തില്‍ ചെളി പറ്റിയിരുന്നു. ഈ വസ്ത്രങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പിതാവിന്റെ സാന്നിധ്യത്തില്‍ പ്രതിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.