ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ച സംഭവം; കെ മുരളീധരന് എതിരെ കേസെടുത്തു

New Update

publive-image

Advertisment

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന്‍ എം.പി.ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം. അതേസമയം, ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കെ.മുരളീധരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മേയര്‍ക്ക് പക്വതയില്ലെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. പക്വത അളക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചു.

നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ എംപി മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. പരാമർശത്തിനെതികെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി.

k muraleedharan arya rajendran
Advertisment