കോട്ടയത്ത് ഗുഡ് ഷെഡ് ഭാഗത്തുനിന്ന് പ്രവേശന കവാടം, ഏറ്റുമാനൂരിൽ "ടേക്ക് എ ബ്രേക്ക്”; കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നാളെ നടക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി

New Update

publive-image

Advertisment

കോട്ടയം: റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നാളെ രാവിലെ (27/10/2021) കോട്ടയം റെയിൽവേ സ്റ്റേഷൻ ഓഫീസിൽ നടക്കുമെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ദക്ഷിണ റെയിൽവേ ഡിവിഷണൽ റയിൽവേ മാനേജർ (DRM) മുകുന്ദ് രാമസ്വാമി, സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ പി.എ. ധനജയൻ, ഡിവിഷണൽ എഞ്ചിനീയർ സ്പെഷ്യൽ വർക്ക് ശ്രീകുമാര് എ.വി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ചു എം.പി വിലയിരുത്തൽ നടത്തും.

കോട്ടയം റെയിൽവേ സ്റ്റേഷന്റെ കെട്ടിടത്തിന്റെ നവീകരണം, നാഗമ്പടം ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടത്തിന്റെ നിർമാണം, പിൽഗ്രിം സെന്ററിന്റെ നിർമാണം, മൾട്ടി ലെവൽ പാർക്കിംഗ് പ്രവർത്തനം , ഒന്നാം നമ്പർ പ്ലാറ്റുഫോമിനെയും, രണ്ടാം നമ്പർ പ്ലാറ്റുഫോമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റിന്റെ റീടെൻഡർ നടപടികൾ, യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രങ്ങൾ ശീതികരിക്കുവാനുള്ള നടപടികൾ, നിലവിലുള്ള പാർസൽ ഓഫീസ് വഴി സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീതികൂട്ടൽ, എസ്കലേറ്റർ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ കാര്യങ്ങൾ പ്രസ്തുത യോഗത്തിൽ ചർച്ച ചെയ്യും. നിർമാണം നടക്കുന്ന ഭാഗങ്ങൾ എം.പി യും ഡിവിഷണൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സന്ദർശിക്കും.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്ത് റയിൽവെയുടെ അധീനതയിലുള്ള സ്ഥലത്ത് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് നിർമ്മാണ അനുമതിക്കായി ആവശ്യപ്പെട്ടിട്ടുള്ള " ടേക്ക് എ ബ്രേക്ക്” പദ്ധതിയെ സംബന്ധിച്ചും, എറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കാട്ടാത്തി റോഡ് നവീകരിക്കുവാൻ അനുമതി ആവശ്യപ്പെട്ട് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് നൽകിയിരിക്കുന്ന അപേക്ഷയിൽമേലും ചർച്ച ഉണ്ടാകുമെന്നും എം.പി അറിയിച്ചു.

thomas chazhikadan
Advertisment