ബസുടമകളുടെ സമരം സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

New Update

publive-image

Advertisment

തിരുവനന്തപുരം: ബസുടമകളുടെ സമരം സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിൽ സമരം ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബസ് ഉടമകളുമായും ചർച്ചയുണ്ടാവും. കൊവിഡ്‌ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് അറിയില്ല.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്‌. പക്ഷേ സ്‌കൂൾ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment