മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നില്ല: സി.പി. മാത്യു

New Update

publive-image

Advertisment

ഇടുക്കി: മുല്ലപ്പെരിയാറിൽ ഓരോ ദിവസവും ജല നിരപ്പ് ഉയരുകയാണെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു.

ക്രീയാത്മകമായി കേരളസർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് മാത്യു ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇടുക്കി എം പി മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുവാൻ എത്തി. നിര്ഭാഗ്യമെന്ന് പറയട്ടെ കേരളപോലീസ് എംപി യെ തടഞ്ഞു.ഇത് പ്രതിക്ഷേധാർഹമാണ്‌, സിപി മാത്യു അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് എന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. ഇതുപോലെ നിഷേധാത്മകമായ നിലപാട് തുടർന്നാൽ വരും ദിവസങ്ങളിൽ സർക്കാർ ശക്തമായ പ്രതിക്ഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment