തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് റെയ്ഡ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസിൽ എൻഫോഴ്‌സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. കോട്ടയത്തെ കിംസ് ആശുപത്രിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയിൽ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കേസെടുത്തിരുന്നു.

ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു. ഇതിന് എതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

NEWS
Advertisment