സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്‌ക്ക് സാധ്യത. കണ്ണൂർ, കാസർകോട്, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മലയോര മേഖലകളിലാകും കൂടുതൽ ശക്തമായ മഴ ലഭിക്കുക. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയും തുലാവർഷവുമാണ് മഴ കനക്കാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ചക്രവാത ചുഴി ന്യൂനമർദ്ദമായേക്കും.

കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ നാളെ രാത്രി വരെ ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

NEWS
Advertisment