ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിര സജീവമാകുന്നു; ഇന്ന് മുതൽ സിനിമ പ്രദർശനം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും. തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി.

പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം.

നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയേറ്റർ ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗംചേരാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദർശനം തുടങ്ങുന്നത്.

Advertisment