സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 41 ഗര്‍ഭിണികള്‍; ആത്മഹത്യ ചെയ്തത് 149 പേര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഇതുവരെ മരിച്ചവരില്‍ 41 ഗര്‍ഭിണികള്‍ ഉള്‍പ്പെടുന്നതായും കൊവിഡ് ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഇതുവരെ കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 29,355 ആയത്.

കൊവിഡ് ബാധിച്ച വ്യക്തി കോവിഷീല്‍ഡ് ഒന്നോ രണ്ടോ ഡോസ് എടുത്താലും ഉയര്‍ന്ന പ്രതിരോധ ശേഷി കണ്ടുവരുന്നു.കൊവിഡ് വന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്താല്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കുമെന്ന പഠനങ്ങളില്ലെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.

Advertisment