ശുദ്ധനായതുകൊണ്ട് മോന്‍സണ്‍ പറഞ്ഞ ചില വാക്കുകള്‍ വിശ്വസിച്ചു.മോതിരം എങ്ങനെ ലഭിച്ചുവെന്നും വ്യക്തമാക്കി;മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം വെളിപ്പെടുത്തി ഗായകന്‍ എംജി ശ്രീകുമാര്‍

New Update

publive-image

മോന്‍സണ്‍ മാവുങ്കലുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി ഗായകന്‍ എംജി ശ്രീകുമാര്‍. താനൊരു ശുദ്ധനായതുകൊണ്ട് മോന്‍സണ്‍ പറഞ്ഞ ചില വാക്കുകള്‍ വിശ്വസിച്ചെന്ന് പറഞ്ഞ ശ്രീകുമാര്‍, മോതിരം എങ്ങനെ ലഭിച്ചുവെന്നും വ്യക്തമാക്കി. ഗൃഹലക്ഷ്‌മിക്ക് നല്‍കിയ അഭിമുഖത്തിലാണ് എംജി ശ്രീകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

എംജി ശ്രീകുമാറിന്റെ വാക്കുകൾ :

‘ഞാനും രമേശ് പിഷാരടിയും കൂടി രണ്ടുവര്‍ഷം മുമ്പ് ഉണ്ടാക്കിയ തമാശയാണ് ഇപ്പോള്‍ എനിക്കെതിരെ പ്രചരിക്കുന്നത്. മോന്‍സണ്‍ എന്നയാള്‍ സംഗീതപരിപാടി കണ്ട് ഇഷ്‌ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു സമ്മാനമായി അയച്ചു.

തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു, സാറിന്റെ ഡ്രസിന് ചേരുന്ന ഒരു മോതിരമുണ്ട് എന്‍റെ കൈയില്‍. ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തേ കൈകൊണ്ട് മൈക്ക് പിടിച്ച്‌ പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും. പക്ഷേ ഇട്ടശേഷം തിരികെ തരണം.

ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നൊന്നും അന്ന് വിചാരിച്ചില്ല. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് അയാളുടെ വീട് കാണാന്‍ ഞാനും ലേഖയും പോയത്. അത് കണ്ട് തിരികെ പോന്നു എന്നല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment