വിവാഹപൂര്‍വ്വ കൗണ്‍സലിങിന് വിധേയരായെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: വിവാഹപൂര്‍വ്വ കൗണ്‍സലിങിന് വിധേയരായെന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കുന്നത് നിര്‍ബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതായും സതീദേവി പറഞ്ഞു.

തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയുടെ അറിവില്ലാതെ ദത്ത് നല്‍കിയ കേസില്‍ അമ്മ അനുപമയുടെ പരാതി ലഭിച്ചു. വരുന്ന അഞ്ചാം തിയ്യതി അനുപമയുടെ കേസില്‍ സിറ്റിങ് നടക്കും. അതിന് ശേഷം വനിതാ കമ്മീഷന്‍ നടപടി തീരുമാനിക്കും.

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കമ്മീഷന് പരാതി കിട്ടിയിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. മോന്‍സനെതിരായ പരാതിയില്‍ നിലവില്‍ പോലിസ് അന്വേഷണം നടക്കുന്നുണ്ട്. വീഴ്ച സംഭവിച്ചാല്‍ മാത്രമേ ഇടപെടേണ്ട സാഹചര്യമുള്ളൂ. നിലവിലെ സാഹചര്യത്തില്‍ പോലിസിന് സമാന്തരമായ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു.

Advertisment