/sathyam/media/post_attachments/QewZdDuspX4jjoEw0qxi.jpg)
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ റിമാൻഡിലുള്ള മോൻസൻ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി. മോന്‍സണിന്റെ വീട്ടില്‍ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ എന്നും കോടതി ചോദിച്ചു.
ഇന്നു കേസ് പരിഗണിക്കുമ്പോൾ, അറിയേണ്ടത് മോൻസനെതിരെ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമല്ലെന്നു പറഞ്ഞ കോടതി ഡിജിപിയുടെ സത്യവാങ്മൂലത്തിൽ രോഷാകുലനായാണ് സംസാരിച്ചത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് മോൻസൻ എല്ലാവരെയും കബളിപ്പിച്ചു.
ഡിജിപി സമർപ്പിച്ച സത്യവാങ്മൂലം കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുണ്ട്. ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തിൽ വ്യക്തതയില്ല, എല്ലാ സംവിധാനങ്ങളെയും മോൻസൻ തന്നിഷ്ടത്തിന് ഉപയോഗിച്ചു. മോൻസനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഭയപ്പെടുന്നുണ്ടോ എന്നു കോടതി ചോദിച്ചു.
സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിക്കുന്നു. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.
മോൻസന്റെ വസതി സന്ദർശിച്ച ഡിജിപിക്കു സംശയം തോന്നിയെങ്കിൽ എന്തുകൊണ്ട് ആ സമയം നടപടി സ്വീകരിച്ചില്ലെന്നു കോടതി ആരാഞ്ഞു. ഇയാളുടെ വീട്ടിൽ കണ്ട വസ്തുക്കൾ റജിസ്റ്റർ ചെയ്യപ്പെട്ടതാണോ എന്ന് ആരും അന്വേഷിച്ചില്ല. വീടു സന്ദർശിച്ച ഏതെങ്കിലും ഉദ്യോഗസ്ഥർ പുരാവസ്തു നിയമത്തെക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചോ എന്നും കോടതി ചോദിച്ചു.