2ജി ഇടപാടിൽ ഒരു സാങ്കല്പിക നഷ്ടം ഉയർത്തിക്കാട്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി എന്ന് സ്ഥാപിച്ച് യു. പി. എ. യ്‌ക്കെതിരെ വലിയ അഴിമതി വിരുദ്ധ വികാരം ഉണ്ടാക്കാൻ വിനോദ് റായ് വഹിച്ച പങ്ക് ചെറുതല്ല; ഇന്ന് സഞ്ജയ്‌ നിരുപം നൽകിയ മാനനഷ്ടക്കേസിൽ വിനോദ് റായ് മാപ്പ് പറയുമ്പോൾ ഈ രാജ്യത്ത് ഒരു ഏകാധിപത്യ ഭരണകൂടത്തെ സ്ഥാപിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ പങ്ക് തുറന്ന് കാണിക്കപ്പെടുന്നു-വിഡി സതീശന്‍

New Update

publive-image

തിരുവനന്തപുരം: 2G ഇടപാടിൽ ഒരു സാങ്കല്പിക നഷ്ടം ഉയർത്തിക്കാട്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി എന്ന് സ്ഥാപിച്ച് യു. പി. എ. യ്‌ക്കെതിരെ വലിയ അഴിമതി വിരുദ്ധ വികാരം ഉണ്ടാക്കാൻ മുൻ സി. എ. ജി. വിനോദ് റായ് വഹിച്ച പങ്ക് ചെറുതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Advertisment

ഇന്ന് കോൺഗ്രസ് നേതാവ് സഞ്ജയ്‌ നിരുപം നൽകിയ മാനനഷ്ടക്കേസിൽ വിനോദ് റായ് മാപ്പ് പറയുമ്പോൾ ഈ രാജ്യത്ത് ഒരു ഏകാധിപത്യ ഭരണകൂടത്തെ സ്ഥാപിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ പങ്ക് തുറന്ന് കാണിക്കപ്പെടുകയാണെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്...

രാഷ്ട്രീയത്തിൽ Feminine, Musculine എന്നീ രണ്ട് നേതൃത്വമാണ് ഉള്ളത്. സോഷ്യലിസ്റ്റ് നേതാക്കൾ എല്ലാം Feminine ലീഡർഷിപ് ആയിട്ടാണ് പൊളിറ്റിക്കൽ സൈക്കോളജിയിൽ വിശേഷിപ്പിക്കുന്നത്. ഏത് സാഹചര്യത്തിലും പ്രസക്തമായ നേതൃത്വമാണ് അത്. എന്നാൽ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ മാത്രമാണ് musculine നേതൃത്വത്തിന് ഇടമുള്ളു.

ആ അന്തരീക്ഷത്തിൽ എല്ലാറ്റിനും പരിഹാരമായ ഒരു ഉരുക്ക് നേതൃത്വം ജനം ആവശ്യപ്പെടും. അതാണ്‌ പൊളിറ്റിക്കൽ സൈക്കോളജി. 2014 ന് മുൻപ് അത്തരം ഒരു സംഘർഷഭരതമായ അന്തരീക്ഷം ഉണ്ടാക്കുക എന്നതായിരുന്നു സംഘപരിവാർ നടപ്പാക്കിയ പദ്ധതി. ചുറ്റും നടക്കുന്നതെല്ലാം അഴിമതി, സംഘർഷങ്ങൾ എന്ന് വരുത്തി തീർത്ത് അവിടെ മോദി എന്ന ഏകാധിപതിക്ക് ഇടം ഉണ്ടാക്കുകയായിരുന്നു പദ്ധതി.

ഡൽഹി പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകം ഉൾപ്പടെ അതിനായി ഉപയോഗിച്ചു. ആ പദ്ധതിയിൽ അതിൽ ഒരു സുപ്രധാന പങ്ക് വഹിച്ച ആളാണ് മുൻ സി. എ. ജി. വിനോദ് റായ്. 2G ഇടപാടിൽ ഒരു സാങ്കല്പിക നഷ്ടം ഉയർത്തിക്കാട്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി എന്ന് സ്ഥാപിച്ച് യു. പി. എ. യ്‌ക്കെതിരെ വലിയ അഴിമതി വിരുദ്ധ വികാരം ഉണ്ടാക്കാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. വർഷങ്ങൾ ഏഴു കഴിഞ്ഞിട്ടും ഇത് വരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ദുർബലമായ കണ്ടെത്തലായിരുന്നു വിനോദ് റായിയുടേത്.

ഇന്ന് കോൺഗ്രസ് നേതാവ് സഞ്ജയ്‌ നിരുപം നൽകിയ മാനനഷ്ടക്കേസിൽ വിനോദ് റായ് മാപ്പ് പറയുമ്പോൾ ഈ രാജ്യത്ത് ഒരു ഏകാധിപത്യ ഭരണകൂടത്തെ സ്ഥാപിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ പങ്ക് തുറന്ന് കാണിക്കപ്പെടുന്നു. വിനോദ് റായ് മാപ്പ് പറയേണ്ടത് ഈ രാജ്യത്തെ ഒരു തീവ്രവലത് രാഷ്ട്രീയത്തിന്റെ, വർഗീയതയുടെയും വിഭാജനത്തിന്റെയും കൈപ്പിടിയിൽ എത്തിച്ചതിന്റെ പാപഭാരം ഏറ്റെടുത്ത് കൊണ്ടാണ്.

vd satheesan
Advertisment