തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിന് സ്വാഗതം നേര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അക്കരപ്പച്ച കണ്ട് അപ്പുറം ചാടിയ അധികാര മോഹികൾക്ക് ചെറിയാൻ ഫിലിപ്പിൻ്റെ ജീവിതം ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കാമെന്ന് സുധാകരന്‍ പറഞ്ഞു.
കെ. സുധാകരന്റെ കുറിപ്പ്...
ഇന്ത്യയുടെ ആത്മാവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട്, ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ കൂട്ടുകെട്ട് ചവറ്റുകൊട്ടയിലേയ്ക്കെറിഞ്ഞു കൊണ്ട് മടങ്ങിയെത്തുന്ന ശ്രീ ചെറിയാൻ ഫിലിപ്പിന് സ്വാഗതം.
തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാനും സ്വതന്ത്രമായി സ്വന്തം അഭിപ്രായം പറയാനും അവസരമില്ലാത്ത അടിമകളുടെ പാർട്ടിയാണ് CPM എന്ന ഉറച്ച ബോധ്യം ഇപ്പോൾ ചെറിയാൻ ഫിലിപ്പിനുണ്ട്. കോൺഗ്രസ് പാർട്ടിയ്ക്ക് അധികാരമില്ലാത്തപ്പോളുള്ള ഈ മടങ്ങിവരവ് ആശയദൃഢത കൊണ്ടെന്ന് വ്യക്തം. അക്കരപ്പച്ച കണ്ട് അപ്പുറം ചാടിയ അധികാര മോഹികൾക്ക് ചെറിയാൻ ഫിലിപ്പിൻ്റെ ജീവിതം ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കാം.