കാരുണ്യസ്പർശവുമായി കെഎസ്ആർടിസി; അർബുദ ബാധിതർക്കും കൂട്ടിരിപ്പുകാർക്കും ആർസിസിയിലേയ്‌ക്ക് സൗജന്യ യാത്ര

New Update

publive-image

Advertisment

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിലേയ്‌ക്ക് സൗജന്യ സർക്കുലർ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ രണ്ട് ബസുകളാണ് ഇതിനായി സർവീസ് നടത്തുക. ആർസിസി സെന്ററിലേയ്‌ക്ക് കെഎസ്‌ഐർടിസി നടത്തുന്ന സർവീസിനു പുറമെയാണ് ഈ സർക്കുലർ സർവീസ് ആരംഭിച്ചത്.

ഗതാഗത മന്ത്രി ആന്റണി രാജു സർവീസുകൾ ഉദ്ഘാടനം ചെയ്തു. ഈ സർവീസുകളിൽ അർബുദ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തികച്ചും സൗജന്യമായി യാത്രചെയ്യാനാകും. നിംസ് മെഡിസിറ്റിയും കനിവ് എന്ന സന്നദ്ധ സംഘടനയും ചേർന്ന് 10,000 പേർക്ക് സൗജന്യ യാത്രയ്‌ക്കുള്ള സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.

ആർസിസിയിൽ നിന്നും പുറപ്പെടുന്ന ഒന്നാമത്തെ സർവീസ് ചാലക്കുഴി ലൈൻ, പട്ടം സെന്റ് മേരീസ്, കേശവദാസപുരം, ഉള്ളൂർ മെഡിക്കൽ കോളേജ് എസ്എടി, ശ്രീചിത്ര വഴിയാണ് ആർസിസിയിൽ എത്തിച്ചേരുന്നത്. രണ്ടാമത്തെ സർവീസ് ആർസിസിയിൽ നിന്നും പുറപ്പെട്ട് മെഡിക്കൽ കേളേജ്, മുറിഞ്ഞപാലം, കോസ്‌മോ, പൊട്ടക്കുഴി, വൈദ്യുത ഭവൻ, പട്ടം, എൽഐസി, ചാലക്കുഴി ലൈൻ, മെഡിക്കൽ കോളേജ്, എസ്എടി, ശ്രീചിത്ര വഴി ആർസിസിയിൽ എത്തിച്ചേരും.

NEWS
Advertisment