New Update
/sathyam/media/post_attachments/paMbQKqm79kXDB2cLyyw.jpg)
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് അംഗത്വം നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് വിട്ടുപോകാനാഗ്രഹിക്കുന്നവര്‍ ചെറിയാന്‍ ഫിലിപ്പിനെ റോള്‍ മോഡലാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
Advertisment
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെയുള്ള പ്രഖ്യാപനം.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇടതുബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. അതേസമയം ചെറിയാന്‍ ഫിലിപ്പിന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കും.കോണ്‍ഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് നേരത്തെ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us