'കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു. കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല'-ജോജുവിനെ പരോക്ഷമായി 'കൊട്ടി' കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

New Update

തിരുവനന്തപുരം: രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലും കൂടിയാണ്‌ സുധാകരന്റെ പ്രതികരണം.

Advertisment

publive-image

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്...

രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസം . കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും.

ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകും.

https://www.facebook.com/ksudhakaraninc/posts/4520881581327399?__cft__<0>=AZVTQDPn6clIIKD2vPWUM-yGyWFxF1cDVv14A-pnH0AB23jeB0kukQFx93ka9caJzQZ7ajBJRc-qm_I8wc9HlTZ1WQ4VAV5KvgMsZQ6H4iUa1r7dygcjFYykCKIwZ3NBJ9jV5E42sbweFWEegY0RsF8k&__tn__=%2CO%2CP-R

k sudhakaran
Advertisment