ഇനി സംസ്ഥാന സര്‍ക്കാരിന്റെ ഊഴം! ഇന്ധനവില ഇനിയും കുറയ്ക്കാനാകും; സംസ്ഥാന സർക്കാരും നികുതി വെട്ടിക്കുറച്ച് ജനങ്ങളെ സഹായിക്കണം-രമേശ് ചെന്നിത്തല

New Update

publive-image

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഇനിയും കുറച്ചു ജനങ്ങളുടെ ഭാരം കുറയ്ക്കുവാൻ കഴിയുമെന്നും, ഇനി സംസ്ഥാന സര്‍ക്കാരിന്റെ ഊഴമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരും നികുതി വെട്ടിക്കുറച്ച് ജനങ്ങളെ സഹായിക്കണം. കോൺഗ്രസ് പാർട്ടി നിയമസഭയ്ക്കകത്തും പുറത്തും ഏറെക്കാലമായി സർക്കാരിനോട് ഇക്കാര്യം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി രാജ്യ വ്യാപകമായി നടത്തിയ തുടർ സമരങ്ങളുടെ ഫലമായാണ്‌ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഇത് പ്രതിഷേധിച്ച ജനങ്ങളുടെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala
Advertisment