കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും കൂട്ടാളിയും പിടിയില്‍

author-image
admin
New Update

publive-image

Advertisment

കല്‍പറ്റ: കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും കൂട്ടാളിയും പിടിയില്‍. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണു തിങ്കളാഴ്ച രാവിലെ ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായത്.

അറസ്റ്റിലായ ബി ജി കൃഷ്ണമൂർത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എൻഐഎ സംഘത്തിന് കൈമാറി.

Advertisment