/sathyam/media/post_attachments/h2pbb5H5vqAG0TzIXZHK.jpg)
തിരുവനന്തപുരം: അധിക സെസിലൂടെ കൊള്ള നടത്തുന്ന കേന്ദ്ര സമീപനം സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമാണുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെട്രോളിനും ഡീസലിനും 30 രൂപയാണ് അധികസെസ്സായി ബിജെപി സർക്കാർ ചുമത്തിയത്, എന്നാൽ കുറച്ചത് പത്തും അഞ്ചും രൂപയാണ്. ഇതിന് ആനുപാതികമായി കേരളവും കുറച്ചെന്ന് മന്ത്രി പറഞ്ഞു.
അധിക സെസിലൂടെ കൊള്ള നടത്തുന്ന കേന്ദ്ര സമീപനം സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമാണുണ്ടാക്കുന്നത്, ഈ പ്രതിസന്ധി ഘട്ടത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉള്ള വരുമാനം കൂടി ഇല്ലാതാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. 2011-16 കാലത്ത് ഉമ്മൻചാണ്ടി സർക്കാർ 13 തവണ നികുതി വർധിപ്പിച്ചതിന് ശേഷമാണ് നാല് തവണ നാമമാത്രമായ കുറവ് വരുത്തിയത്. കോവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി കൂട്ടിയപ്പോഴും കേരളം നികുതി കൂട്ടിയില്ലെന്ന് മാത്രമല്ല കുറയ്ക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.