സാരി ധരിക്കണമെന്ന് നിയമമില്ല: കോളേജ് അദ്ധ്യാപകർക്കുമേൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

New Update

publive-image

Advertisment

തിരുവനന്തപുരം: കോളേജുകളിൽ അദ്ധ്യാപകർക്കുമേൽ ഡ്രസ്സ് കോഡ് അടിച്ചേൽപ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളിൽ ഡ്രസ്സ് കോഡ് അടിച്ചേൽപ്പിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നതായി അദ്ധ്യാപകരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അദ്ധ്യാപകർക്ക് സൗകര്യപ്രദവും മാന്യവുമായ വസ്ത്രം ധരിച്ച് ജോലി ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു. അദ്ധ്യാപകർ സാരി ധരിച്ച് ജോലി ചെയ്യണമെന്ന് സംബന്ധിച്ച നിയമങ്ങളൊന്നും നിലവിലില്ല. എന്നാൽ ചില സ്ഥാപനങ്ങൾ ഡ്രസ്സ് കോഡ് വേണമെന്ന് പിടിവാശി കാണിക്കുന്നതായി അദ്ധ്യാപകർ പരാതിപ്പെട്ടിട്ടുണ്ട്.

ഡ്രസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജുമെന്റും അടിച്ചേൽപ്പിക്കുന്നതായാണ് അദ്ധ്യാപകർ പരാതിയിൽ പറഞ്ഞത്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അദ്ധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.

ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ ഉത്തരവ് പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ സജുകുമാറാണ് ഉത്തരവിറക്കിയത്.

NEWS
Advertisment