നോറോ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി ; വയനാട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വയനാട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണ്. അതിനാൽ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

NEWS
Advertisment