/sathyam/media/post_attachments/mnEFccgH8gY70gprLpe1.webp)
തിരുവനന്തപുരം: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും. നവംബർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപൻ്റെ നിയമനം. പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപൻ. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി.
.സി.പി.ഐയുടെ പ്രതിനിധിയായി മനോജ് ചരളേലിനെ ദേവസ്വം ബോർഡ് അംഗമായി സിപിഐ ശുപാർശ ചെയ്തു. സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് അംഗമാണ് മനോജ് ചരളേൽ. പട്ടികജാതി പ്രതിനിധിയായ മറ്റൊരംഗത്തിന് ഒരു വര്‍ഷം കൂടി തുടരാം.