Advertisment

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സവർണാധിപത്യവും ബ്രാഹ്മണാധിപത്യവും ഒളിച്ചു കടത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം; ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എം എ ബേബി

New Update

publive-image

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സവർണാധിപത്യവും ബ്രാഹ്മണാധിപത്യവും ഒളിച്ചു കടത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും അങ്കണവാടികളെകൂടി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്നത് കുഞ്ഞുനാൾ മുതൽ വർഗീയത നിറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ഏത് വിഷയത്തിൽ ഗവേഷണം നടത്തണമെന്നത് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ തീരുമാനിക്കുന്ന സ്ഥിതിയായതായും രാജ്യത്തെ ഗവേഷകരുടെ മസ്തിഷ്കം ആര്‍എസ്എസിന്റെ കൈയിലിരിക്കണമെന്നാണ് അവരുടെ ആഗ്രഹമെന്നും എം എ ബേബി പറഞ്ഞു.

ma baby
Advertisment