ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം; കെഎസ്ആർടിസിയിൽ വീണ്ടും അനിശ്ചിതകാല പണിമുടക്ക്

New Update

publive-image

Advertisment

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോടു യോജിക്കുന്ന മറ്റു സംഘടനകളുമായി ആലോചിച്ചു തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നും ടിഡിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശമ്പള പരിഷ്കരണം, ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുക എന്നീ ആവശ്യങ്ങളാണ് ടിഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ടിഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. നേരത്തേത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടി.ഡി.എഫ് അറിയിച്ചു.

Advertisment