/sathyam/media/post_attachments/g7Mg3wID64mQXcXxeeRt.jpg)
കോട്ടയം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായി മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മരംമുറി മന്ത്രിമാർ അറിഞ്ഞില്ല എന്നത് രാഷ്ട്രീയ പാർട്ടി അന്വേഷിക്കണ്ട കാര്യമല്ല. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലാണ് അനുമതി നൽകിയതെന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പരിശോധിച്ചു ഉചിതമായ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.