കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

author-image
ജൂലി
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും കാസര്‍കോട്ടുമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ അടക്കം റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദേശം. ഇന്ന് തെക്കന്‍ ജില്ലകളിലും നാളെ മധ്യ, വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Advertisment