എറണാകുളം ജില്ലയിൽ നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രം

New Update

publive-image

Advertisment

കൊച്ചി: എറണാകുളം ജില്ലയിൽ നാളെ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുകയെന്ന് കളക്ടര്‍ ജാഫര്‍ മാലിക്.

വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം

അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് യാത്രയും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്ളാസുകൾ ഓൺലൈനിൽ മാത്രമാക്കി ചുരുക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

Advertisment