/sathyam/media/post_attachments/IX6P2141wC80nrUP8HYZ.jpg)
തൃശ്ശൂര്‍: വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടയപ്പാടം സ്വദേശി ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനാണ് മരിച്ചത്. കളിക്കുന്നതിനിടെ തോട്ടില്‍ വീണ് കാണാതാകുകയായിരുന്നു.
വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് പെട്ടെന്ന് ഓടി തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ അമ്മയും കൂടെ ചാടിയെങ്കിലും, കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തോട്ടില്‍ ശക്തമായ കുത്തൊഴുക്കുണ്ടായതിനാല്‍ രക്ഷിക്കാനായില്ല.
കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.