/sathyam/media/post_attachments/VSx3ntlwzMBLBfM3cnzC.jpg)
തിരുവനന്തപുരം: നഗരസഭയെ പ്രശംസിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്. കനത്ത മഴ പെയ്തിട്ടും തിരുവനന്തപുരം നഗരത്തിൽ തമ്പാനൂരും കിഴക്കേകോട്ടയിലും വെള്ളക്കെട്ടുണ്ടായില്ല എന്നു ചൂണ്ടിക്കാണിച്ചാണ് പ്രശംസ.
ഫേസ്ബുക്ക് പോസ്റ്റ്...
‘ഇത്രയേറെ മഴ തോരാതെ തകർത്തു പെയ്തിട്ടും തിരുവനന്തപുരം നഗരത്തിൽ തമ്പാനൂരും കിഴക്കേകോട്ടയിലും വെള്ളക്കെട്ടുണ്ടായില്ല. മുൻപ് ചെറിയൊരു മഴ ഉണ്ടായാൽതന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്നു ഇതെല്ലാം.
ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാന സർക്കാരും നടത്തിയ പ്രവർത്തനങ്ങളാണ് വെള്ളക്കെട്ടിൽനിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചത്. കൃത്യമായ ആസൂത്രണത്തോടെ വകുപ്പുകളുടെ ഏകോപനം നടത്തി ശുചീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ തിരുവനന്തപുരം നഗരസഭയ്ക്ക് അഭിവാദ്യങ്ങൾ’.