/sathyam/media/post_attachments/ce7boAUBM3hPocmJ2osa.jpg)
കോഴിക്കോട്: നന്മണ്ടയില്‍ ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട കോപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. കൈക്ക് സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡി.കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നന്മണ്ട സ്വദേശി ബിജു (47) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.