തൃശൂരിൽ ബൈക്കില്‍ പോകുമ്പോള്‍ കടന്നല്‍ കുത്തേറ്റു യുവാവ് മരിച്ചു

New Update

publive-image

Advertisment

തൃശ്ശൂര്‍: കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവമുണ്ടായത്.

തലയിലും ദേഹത്തുമെല്ലാം കടന്നൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു. ബൈക്കില്‍ നിന്ന് ഒരാള്‍ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്.

Advertisment