മാസ്‌ക് ധരിച്ചതിനാല്‍ ആളെ മനസിലായില്ല; മുന്‍ ഭാര്യയാണെന്ന് കരുതി അക്രമിച്ചത് മറ്റൊരു യുവതിയെ; നന്മണ്ടയില്‍ ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

കോഴിക്കോട്: നന്മണ്ടയില്‍ ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. നന്മണ്ട കോപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. കൈക്ക് സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡി.കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നന്മണ്ട സ്വദേശി ബിജു (47) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

തന്റെ മുന്‍ ഭാര്യയാണെന്ന് കരുതിയാണ് ബിജു ഗ്രീഷ്മയെ വെട്ടിയത്. കൗണ്ടറിലായിരുന്ന ശ്രീഷ്മയെ ബിജു പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ഇയാളുടെ മുന്‍ ഭാര്യ സുസ്മിത ഇതേ ബാങ്കില്‍ ക്ളാര്‍ക്കാണ്. ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം സുസ്മിത മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജു ബാങ്കിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. മാസ്ക് ധരിച്ചതിനാല്‍ സുസ്മിതയാണെന്ന് ധരിച്ചാണ് ബിജു, ശ്രീഷ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Advertisment