വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ കഴിയില്ല; വരൻ തന്‍റെ വിദ്യാർഥി; 20 വര്‍ഷമായി ആ കുടുംബത്തെ അറിയാം-കരുവന്നൂർ കേസ് പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

New Update

publive-image

Advertisment

തൃശ്ശൂര്‍: കരുവന്നൂർ കേസ് പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിവാഹച്ചടങ്ങിൽ പങ്കെടുത്തത് പാർട്ടി കുടുംബം ആയതിനാലാണെന്ന് മന്ത്രി പറഞ്ഞു.

വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാൻ സാധിക്കില്ല. ദീർഘകാല സുഹൃത്തായ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിലാണ് പങ്കെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

. 20 വര്‍ഷമായി ആ കുടുംബത്തെ അറിയാം. പാര്‍ട്ടി കുടുംബമാണ്. ജാതിക്ക് അതീതമായി പ്രണയ വിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളില്‍ താന്‍ ഇനിയും പങ്കെടുക്കും. വിഷയത്തിൽ മാധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Advertisment