New Update
Advertisment
തിരുവനന്തപുരം: കിഫ്ബിക്ക് എതിരായി ഉയരുന്ന വിമർശനങ്ങൾ കഴമ്പില്ലാത്തതാണെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനമടക്കമുള്ള പുരോഗതിയിൽ വൻ കുതിപ്പാണ് കിഫ്ബി ഉണ്ടാക്കുന്നത്.
പണമില്ലാത്തതിനാൽ വികസനം മുടക്കലല്ല, പുതിയ സാധ്യതകൾ തുറക്കലാണ് ആവശ്യം. റോഡടക്കമുള്ള പശ്ചാത്തല വികസനം നാട്ടിലെ നിക്ഷേപമായി മാറും. വൈദ്യുതി പ്രസരണ വിതരണ ശൃംഖല ശക്തമാക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ദേശീയപാത ആറുവരിയാക്കൽ, തലസ്ഥാന വികസനം എന്നിവയെല്ലാം സംസ്ഥാനത്ത് വ്യവസായ നിക്ഷേപ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.