/sathyam/media/post_attachments/m4OWmqUePgvbByVRwGuM.jpg)
തിരുവന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വനിതാ കമ്മീഷൻ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർക്കുളള പരിശീലനം ആരംഭിച്ചു.
വാർഡുകൾക്ക് കീഴിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയാണ് ആദ്യഘട്ടം. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പരിശീലന പരിപാടികൾക്ക് തുടക്കമായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരും അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. ജാഗ്രതാ സമിതികൾക്ക് പ്രവർത്തിക്കാനുള്ള പുതുക്കിയ മാർഗരേഖ ഉടൻ തയ്യാറാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ജാഗ്രതാ സമിതികൾ വന്നു കഴിഞ്ഞാൽ വനിതാ കമ്മീഷന്റെ അധികഭാരം കുറയ്‌ക്കാൻ സാധിക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി വ്യക്തമാക്കി.